Wednesday 15 August 2012

പട്ടം പറത്തുന്ന കുട്ടികൾ

            ചുട്ടുപൊള്ളിക്കുന്ന പൊരിവെയിലിനെ വകവെക്കാതെ അവർ ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിലും ഒരൽപം ആനന്ദം കണ്ടെത്തുകയാണു..
ഉത്തർ പ്രദേശിണ്ടെ പ്രധാന വ്യാവസായിക നഗര പ്രദേശമായ Noida ഉടെ,  ഉൾനാടൻ ചേരിപ്രദേശത്ത്‌ താമസിക്കുന്നവർ. തിരഞ്ഞെടുപ്പ്‌ സമയത്ത്‌ ബാലറ്റ്‌ പേപ്പറിൽ വോട്ട്‌ ചെയ്യാൻ വേണ്ടി മാത്രമാണു  ഒരോ പാർട്ടിക്കാരും ഇവരെ ഉപയോഗിക്കുന്നത്‌ എന്ന് ഇവർ ജീവിക്കുന്ന ചുറ്റുപാടുകളിൾ നിന്നും വ്യക്തം.
റിക്ഷ ചവിട്ടുന്നവരാണു ഇവരിൽ ഭൂരിഭാഗം ആളുകളും. വീട്ടിലെ സ്ത്രീകൾ കൂടുതലും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൾ ഏർപ്പെടുന്നവർ. ഒറ്റമുറി വീടുകളിൽ താമസിക്കുന്ന ഇവരുടെ ജീവിത സാഹചര്യങ്ങൾ വളരെ മോശം എന്ന്  പറയാതെ വയ്യ.
ഇവരുടെ കുട്ടികൽ ആണു ഞാൻ Noida ഇൽ കണ്ട "പട്ടം പറത്തുന്ന കുട്ടികൾ "
പല നിറങ്ങളിൽ ഉള്ള പട്ടങ്ങൽ, നീണ്ട ചരടിൽ  കെട്ടി കാറ്റിന്റെ ദിശക്ക്‌ അനുസരിച്ച്‌ വാശിയോടെ ഏറ്റവും ഉയരത്തിൽ സ്വന്തം പട്ടം എത്തണം എന്ന ആഗ്രഹത്തോടെ  കൂട്ടുകാരോടൊത്ത്‌ നട്ടുച്ചയെന്നോ രാത്രിയെന്നൊ ഇല്ലാതെ പട്ടം പറത്തുകയാണിവർ..
ഈ കുട്ടികളുടെ ഭാവിയെപ്പറ്റി ഇവിടുത്തെ ഭരനാധികാരികൾക്ക്‌ ഒരു ചിന്തയുമില്ലെന്ന് വ്യക്തം.
ഇവരുടെ ജീവിതത്തിലും ഭാവിയിലും ദൈവത്തിനെങ്ങിലും ചിന്ത ഉണ്ടാകണേ എന്ന് നമുക്ക്‌ പ്രാർത്തിക്കാം..
ഇവരുടെ ഭാവി ഇവർ പറത്തുന്ന പട്ടങ്ങളോളം ഉയരത്തിൽ എത്തട്ടെ എന്ന് ഈ സ്വാതന്ത്ര ദിനത്തിൾ നമുക്ക്‌ ആ ത്മാർധ്മായി ആശംസിക്കാം.