മതുര ബസ് സ്റ്റാന്‍ഡില്‍ നിന്നും ആഗ്രയിലേക്ക് 70 രൂപ ടിക്കറ്റില്‍ ഒരു യാത്ര . യാത്രാമധ്യേ ഞങ്ങള്‍ അക്ബറിന്റെ ശവകുടീരം (Akbar's tomb) കണ്ടു . ഏകദേശം 1.30 മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ആഗ്രയില്‍ എത്തി . ആഗ്രയില്‍ കാണാമെന്നെറ്റ സുധീഷിന്റെ സുഹൃത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ അടുത്ത് ഉള്ള ഒരു പഞ്ചാബി ധാബയില്‍ കയറി .
സൌത്ത് ഇന്ത്യന്‍ മസാലദോശ മെനു കാര്‍ഡില്‍ കണ്ട ഉടനെ എല്ലാവരും അത് ഓര്‍ഡര്‍ ചെയ്തു. പുറത്ത്നിന്നുള്ള ഭക്ഷണം എന്റെ ശരീരത്തിനു നല്ലതല്ല എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതിനാല്‍ ഞാന്‍ അവിടെ നിന്നും പതുക്കെ പുറത്തേക്ക് ഇറങ്ങി. അടുത്തുള്ള ഒരു ബേക്കറിയില്‍ നിന്നും രണ്ട് പാക്കറ്റ് ബിസ്കറ്റും ഒരു കുപ്പി minaral water ഉം വാങ്ങി ഞാന്‍ അവരോടൊപ്പം കൂടി. അല്പസമയത്തിനകം സുധീഷിന്റെ ആഗ്രകാരനായ സുഹൃത്ത് എത്തിച്ചേര്‍ന്നു. അവനും ആ ധാബയില്‍ നിന്ന് ഭക്ഷണം കഴിച്ചു.
അവിടെ നിന്നും ഞങ്ങള്‍ നേരെ താജ് മഹളിലെക്ക് ഓട്ടോ പിടിച്ചു. 20 രൂപ തലക്ക് ഒന്നിന് എന്ന നിരക്കില്‍ ആ ഓട്ടോ ഞങ്ങളെയും കൊണ്ട് താജിലേക്ക് കുതിച്ചു. 15 മിനുട്ടിനകം ഞങ്ങള്‍ താജ് ഗേറ്റില്‍ എത്തി. അവിടെ നിന്ന് താജിലേക്ക് 800 meter നടക്കാനുണ്ട്. സമയം ഏകദേശം 9.30AM ആയിട്ടുണ്ട്. അല്പം വെയിലും വന്ന് തുടങ്ങിയിരിക്കുന്നു.റിക്ഷക്കാരെയും Electric van കാരെയും മറികടന്ന് ഞങ്ങള്‍ നേരെ താജിലേക്ക് നടന്നു. 20 രൂപ ടിക്കറ്റ് എടുത്താലേ താജ് മഹല്‍ കാണാന്‍ കഴിയൂ.
|
Entry Pass |
ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഞങ്ങള്‍ security check ല്‍ എത്തി. അന്ന് അവിടെ സാധാരണയില്‍ കവിഞ്ഞ തിരക്ക് ഉണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടില്ല .
സുധീഷിനും കൂട്ടുകാരനും bag കൈവശം ഉണ്ടായിരുന്നത് കാരണം അത് ക്ലോക്ക് റൂമില്‍ കൊണ്ട് വക്കേണ്ടി വന്നു . എന്നാല്‍ താജിലേക്ക് പ്രവേശിക്കുന്ന സ്ത്രീകള്‍ക്കും വിദേശികള്‍ക്കും അവരുടെ കൈവശമുള്ള Hand bag കള്‍ കൊണ്ടുപോകുവാന്‍ അനുവാദം ഉണ്ട് .
Security Check കഴിഞ്ഞ ഞങ്ങള്‍ 3 സുഹൃത്തുക്കള്‍ സുധീഷിനും മറ്റൊരു സുഹൃത്തിനും വേണ്ടി അവിടെ തന്നെ wait ചെയ്തു.Security Check ന്റെ വലതു വശത്തായി ഒരു ചെറിയ കാബിനില്‍ താജ് Post Office പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കണ്ടു.
|
Taj Post Office |
ആവേശത്തോടെ ഞാന്‍ അവിടേക്ക് ചെന്നു; സമയം 9.45 AM ആയിട്ടുള്ളൂ.Post Office Timing 10 - 5 ആണ്. ഞാന്‍ മനസ്സില്‍ കരുതി .തിരികെ പോകുന്നതിനു മുന്‍പ് ഇവിടെ നിന്ന് കുറച്ച് കത്തുകള്‍ വീട്ടിലേക്കും കൂട്ടുകാര്‍ക്കും അയക്കനമെന്ന്. എന്നാല്‍ വ്യസനസമേതം പറഞ്ഞുകൊള്ളട്ടെ അന്ന് ഞായറാഴ്ച ആയിരുന്നു, കൂടാതെ അവിടെ അടുത്ത് നിന്ന ഒരാള്‍ പറഞ്ഞു ഇത് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്ന്. അയാളുടെ വാക്കുകളില്‍ നിന്ന് പറഞ്ഞത് നുണ ആണെന്ന് മനസിലാക്കാന്‍ ഞാന്‍ അല്പം പാടുപെട്ടു . എന്നിരുന്നാലും അന്ന് ഞായര്‍ ആയിരുന്നതിനാല്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കില്ല എന്ന് ഞാന്‍ മനസിലാക്കി .അപ്പോഴേക്കും സുധീഷും കൂട്ടരും എത്തി . ഞങ്ങള്‍ മുന്നോട്ട് നടന്നു .
Security Check കഴിഞ്ഞ് ഏകദേശം 50meter നടന്നാല്‍ ഇടതുഭാഗത്തായിട്ടാണ് താജ് മഹളിലെക്കുള്ള അവസാന കവാടം .(Note : താജ് മഹ്ളിലേക്ക് പ്രവേശിക്കാന്‍ ഒന്നിലധികം ഗേറ്റുകള്‍ ഉണ്ട്. ഞങ്ങള്‍ പ്രവേശിച്ച വഴി ആണ് ഞാന്‍ ഇവിടെ വിശദീകരിക്കുന്നത് . via Gate NO :2 )
ചെങ്കല്‍ നിറത്തില്‍ പണികഴിപ്പിച്ച കവാടത്തില്‍ വെള്ള നിറത്തില്‍ കുറെ ചിത്ര പണികള്‍ . ഞങ്ങള്‍ ആ കവാടത്തിനു മുന്നില്‍ നിന്ന് ഫോട്ടോഗ്രഫി ആരംഭിച്ചു. സുധീഷിന്റെ കയ്യിലുള്ള Panasonic Lumix 12 MP Digi Cam ആയിരുന്നു ഞങളുടെ ഫോട്ടോഗ്രഫി ആയുധം. ആദ്യം കുറെ ഗ്രൂപ്പ് ഫോട്ടോകളും പിന്നെ സിംഗിള്‍ ഫോട്ടോസും ഞങ്ങള്‍ എടുത്തു.
|
Entrance |
ഞങ്ങള്‍ കവാടത്തില്‍ എത്തി, മുന്നോട്ട് നോക്കി. അതാ.... ലോക മഹാത്ഭുതങ്ങളില്‍ ഒന്ന്, ലോകത്തിലെ ഏറ്റവും വലിയ പ്രണയ സ്മാരകം , വെണ്ണക്കല്ലില്‍, ഷാജഹാന് തന്റെ പ്രിയ പത്നിക്കായ് പണികഴിപ്പിച്ച ശവകുടീരം . താജ്....... താജ് മഹല്‍. അതായിരുന്നു ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം. അവിടെയാണ് ഞങ്ങള്‍ ഇപ്പോള്‍ എത്തി നില്ക്കുന്നതും.
|
Taj in Famous photo angle |
മനസ്സില്‍ ഒരു തൂവല്‍ സ്പര്‍ശം. കണ് മുന്നില്‍ സ്വര്‍ഗം എന്നൊക്കെ വേണമെങ്കില്‍ എഴുതാം. കാരണം ആ കാഴ്ച നല്കുന്ന അനുഭൂതി എത്രയാണെന്ന് വിശേഷിപ്പിക്കാന്‍ ആ വാക്കുകള്‍ ഒരിക്കലും അധികമാവില്ല . അത് നിങ്ങള്‍ക്കും മനസ്സിലാകണമെങ്കില്‍ " മനസ്സില്‍ ഒരു പ്രണയവും കണ്മുന്നില് താജ് മഹലും മതി ".
ആ കവാടത്തില്‍ നിന്ന് നോക്കിയാല്‍, നമ്മള് മുന്‍പ് ചിത്രങ്ങളില്‍ ഒക്കെ കണ്ടിട്ടുള്ള താജ് മഹലിന്റെ ഏറ്റവും പ്രസിദ്ധമായ photo angle ലൂടെ നമുക്ക് താജിനെ കാണാം.
കവാടത്തിനു മുന്പില് നിന്ന് തന്നെ തിരക്ക് തുടങ്ങി . സ്വദേശികളും വിദേശികളും മത്സരിച്ച് ഫോട്ടോ എടുക്കുന്നു. ഞങ്ങളും വിട്ടുകൊടുത്തില്ല, കയ്യിലുള്ള ആയുധം (Digi Cam) എടുത്ത് ഞങ്ങളും വേട്ട തുടങ്ങി.
|
Sunil In front of the Great TAJ |
|
Sudheesh |
സമയം 10 ആകാറായി. സൂര്യന് അതിന്റെതനി സ്വഭാവം കാട്ടി തുടങ്ങി. ചൂട് കൂടിക്കൂടി വന്നു. ശരീരം അതിന്റെ reaction ഉം തന്നു. നന്നായി വിയര്‍ത്തും തുടങ്ങി.
കുറച്ച് photos എടുത്തതിനു ശേഷം ഞങ്ങള്‍ അല്പം വലതു വശത്തേക്ക് മാറി നിന്നു. അവിടെ ഏതാനും ചിലര്‍ മാത്രം. സന്തര്ശകര്ക്ക് വിശ്രമിക്കാനായി പണികഴിപ്പിച്ച cement bench ല്‍ ഒരു വിദേശ വനിത കയറി നില്ക്കുന്നു.
|
Foreigner in front of Taj for a funny pic |
മറ്റൊരു യുവാവ് ( കണ്ടാല്‍ അത് അവളുടെ കാമുകന് ആണെന്ന് തോന്നില്ല . അതിനാല്‍ ഞാന്‍ കാമുകന് എന്ന് എഴുതുന്നില്ല ) അവളുടെ ഫോട്ടോ എടുക്കുന്നു . ആ വിദേശ വനിത വലതു കൈ ഉയര്‍ത്തിപ്പിടിച്ച് കൈ കൊണ്ട് താജ് മഹലിന്റെ മിന്നാരതുംബില് പിടിച്ചിരിക്കുന്നു എന്ന് കാണുവാന്‍ പാകത്തിന് ഫോട്ടോക്ക് പോസ് ചെയ്യുന്നു. അത് കണ്ടപ്പോള്‍ സുധീഷിന് ഒരു ആഗ്രഹം , ആഹാ എന്നാല്‍ നമുക്കും അങ്ങനെ ഓരോന്ന് എടുത്തുകളയാം. ഒട്ടും സമയം കളഞ്ഞില്ല. അവരുടെ ഊഴം കഴിഞ്ഞതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ അതേ ബെഞ്ചില്‍ അതേ പോസില്‍ ഞങ്ങളുടെ ചിത്രങ്ങളും camera യില്‍ പതിഞ്ഞു.
|
Taj in my Hand |
|
Sudheesh lifting Taj |
അല്പ നിമിഷം ആ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറി ഞാന്‍ താജിന്റെ ഭംഗി ശരിക്ക് ഒന്ന് ആസ്വദിച്ചു. യമുനയുടെ തീരത്ത് വെണ്ണക്കല്ലുകൊണ്ട് ഇത്ര ഉയരത്തില്‍ അതി മനോഹരമായി ഇത്തരം ഒരു മഹല്‍ സ്വന്തം പത്നിക്ക് വേണ്ടി ഷാജഹാന് പണികഴിപ്പിച്ചല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് ആ മഹാനോട് കൂടുതല്‍ ബഹുമാനവും ആദരവും തോന്നി. താജ് പണിത ശില്പിയെയും ഓര്‍ക്കാതിരുന്നില്ല. താജിന്റെ ഭംഗി കണ്ടാല്‍ നമുക്ക് മനസ്സിലാകും ഷാജഹാന് മുംതാസിനോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ വ്യാപ്തി.
വീണ്ടും മുന്നോട്ട്, കവാടത്തില്‍ നിന്ന് മുന്നോട്ട് നീങ്ങിയാല്‍ താഴേക്കുള്ള നടക്കല്ല് ആണ്. 3 - 4 step ഉള്ള നടക്കല്ല് ഇറങ്ങി ഞങ്ങള്‍ താജിന്റെ മുന്നിലുള്ള പൂന്തോട്ടത്തില്‍ എത്തി. പൂന്തോട്ടത്തിന്റെ വലതു വശം ചേര്‍ന്ന് ഞാനും സുധീഷും മുന്നോട്ട് നീങ്ങി. ഇരു വശങ്ങളിലും നിറയെ പച്ചപ്പുല്ലുകള്‍ ശരിയായി പരിപാലിച്ച് വളര്‍ത്തിയിരിക്കുന്നു. പച്ചപ്പുല്ലുകള്‍ക്ക് വശം ചേര്‍ന്ന് മരങ്ങളും ഉണ്ട്. മുന്നോട്ട് നടക്കുന്നതിനിടയില്‍ തന്നെ ഞാന്‍ മൊബൈല്‍ എടുത്ത് facebook ല്‍ check-in ചെയ്തു with status " Wah Taj...-at Taj Mahal " on 10:11AM. അപ്പോഴാണ് ഒന്ന് ആശ്വാസമായത്. facebook close ചെയ്ത് contacts ല്‍ നിന്നും ഒരു സുഹൃത്തിനെ കാള്‍ ചെയ്തു. സുധീഷ് അത് ക്യാമറയില്‍ പകര്‍ത്തി.
|
A Roaming Call |
സുഹൃത്ത് കാള്‍ എടുത്തില്ല. കാള്‍ കട്ട് ചെയ്ത് ഞാന്‍ മൊബൈല്‍ പോക്കറ്റില്‍ ഇട്ട് സുധീഷിനോടൊപ്പം മുന്നോട്ട് നടന്നു. മുന്നോട്ടുള്ള ഓരോ നിമിഷങ്ങളിലും ക്യാമറ അതിന്റെ ജന്മോദ്ദേശം ശരിയായി നിര്വ്വഹിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെയും താജിന്റെയും വിവിധ ചിത്രങ്ങള്‍ വിവിധ angle ല്‍ അത് ഒപ്പിയെടുത്തു. ഞാനും സുധീഷും മാറി മാറി ഫോട്ടോസ് എടുത്തുകൊണ്ടേയിരുന്നു.
|
Taj |
|
Sunil |
|
Nice naa?? |
|
Lifting TAJ with my hand.. I am soooo Powerful..!! |
പൂന്തോട്ടത്തിനു ശേഷം താജിനു മുന്നിലായി ചതുരാകൃതിയില്‍ ഏകദേശം 1 .5 മീറ്റര്‍ ഉയരത്തിലായി മാര്‍ബിള്‍ കൊണ്ട് ഒരു സ്റ്റേജ് എന്ന് തോന്നിക്കും വിധം ഒരു നിര്‍മ്മിതി. അവിടെയും കുറെ ആളുകള്‍ നില്ക്കുന്നു. ഫോട്ടോസ് എടുക്കുന്നു. ഞങ്ങളോടൊപ്പം മതുരയില്‍ നിന്നും ആഗ്രയില്‍ നിന്നും ചേര്‍ന്ന സുഹൃത്തുക്കള്‍ അതിനു മുന്‍പിലായി നില്ക്കുന്നു.
|
Stage in front of TAJ |
|
Sunil Devadas |
അവര്‍ ഞങ്ങളെ വിളിച്ചു. അവരോടൊപ്പം ഞങ്ങളും അതിനു മുകളിലേക്ക് കയറി. ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലം, കുറെ ആളുകള്‍ ആ സ്ഥലം ശരിക്കും utilize ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളും ഒട്ടും മോശം വരുത്തിയില്ല. നന്നായി perform ചെയ്തു. അവിടെ നിന്നപ്പോളാണ് മനസ്സിലായത് ആ stage നു മുന്നിലായി ഒരു നടപ്പാത. അവിടെ നിന്ന് മുന്നോട്ട് നോക്കിയാല്‍ പൂന്തോട്ടത്തിന്റെ ബാക്കി ഭാഗം, അതിനു മുന്നിലായി താജ്. അത്രയും സ്ഥലത്തിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍, അവിടെ നിന്ന് ഫോട്ടോ എടുക്കുമ്പോള്‍, ഫോട്ടോക്ക് പോസ് ചെയ്യുന്ന ആളിനു പുറകിലായി പൂന്തോട്ടവും full background ല്‍ താജും മാത്രം വരും. കാരണം, ആളുകള്‍ക്ക് നടക്കാന്‍ ഉള്ള നടപ്പാത പൂന്തോട്ടത്തിനു ഇരു വശത്തുമാണ്. ഫോട്ടോ എടുത്താല്‍ പോസ് ചെയ്ത ആളും താജും മാത്രം ചിത്രത്തില്‍ പതിയുന്ന അവസ്ഥ.
|
Sudheesh in a special pose. |
ഈ ബള്‍ബ് എന്റെ തലയില്‍ ആണ് ആദ്യം കത്തിയത്. ഞാന്‍ അത് കൂട്ടുകാരോട് പറഞ്ഞു. സമയം ഒട്ടും പാഴാക്കിയില്ല. ആദ്യം സുധീഷ്, പിന്നെ ആഗ്രക്കാരന്‍ സുഹൃത്ത്. എന്നിങ്ങനെ ഫോട്ടോ എടുത്തു. മൂന്നാമത് മതുരായില് നിന്ന് വന്ന സുഹൃത്ത് ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടപ്പോളെക്കും നേരത്തെ എന്റെ തലയില്‍ കത്തിയ ബള്‍ബ് ചുറ്റും നിന്ന ഏതാനും പേരുടെ തലയിലും കത്തി. അവരും മുന്നോട്ട് വന്നു. പിന്നെ ഒരു 5 മിനിറ്റ് അവിടെ യുദ്ധക്കളം ആയിരുന്നു. ഞങ്ങള്‍ ഓരോരുത്തരെ പറഞ്ഞ് അവിടെനിന്നു മാറ്റിക്കൊണ്ടെയിരുന്നു. ഒരു രക്ഷയും ഇല്ല. ഞങ്ങള്‍ക്ക് ആകെ വട്ടായി. ഒരു കാര്യം ഞങ്ങള്‍ തീരുമാനിച്ചു. എല്ലാവരുടെയും ഫോട്ടോ എടുത്തിട്ടേ ഇനി മുന്നോട്ടുള്ളൂ. കുറേ പെണ്‍കുട്ടികള്‍ with parents ഞങ്ങളുടെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നു. ഞങ്ങളുടെ തലയില്‍ മറ്റൊരു ബള്‍ബ് കത്തി. ഒരു വളഞ്ഞ ഫിലമെന്റ്റ് ഉള്ള ബള്‍ബ്. ഞങ്ങള്‍ ഓരോരുത്തരും അവരുടെ കൂട്ടത്തില്‍ കയറി നിന്ന് അതേ പോസില്‍ ഫോട്ടോ എടുത്തു. പെമ്പിള്ളാരുടെ ഫോട്ടോ ഞങ്ങളുടെ ക്യാമറയില്‍ പതിയുന്നുണ്ട് എന്ന് മനസ്സിലാക്കിയ കാരണവന്മാര് പതിയെ അവരെയും കൊണ്ട് അവിടെ നിന്നും സ്പൂട്ട് ആയി.
|
Crowd in our photo field. |
എല്ലാവരെയും ഒഴിവാക്കി ഞങ്ങള്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അതാ മുന്നില്‍ ഒരു സായിപ്പും മദാമ്മയും. അയാള്‍ക്ക് അവളേം കെട്ടിപ്പിടിച്ച് അവിടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. കയ്യില്‍ നല്ല വിലകൂടിയ ക്യാമറ ഉണ്ട്. പക്ഷെ അവര്‍ പരസ്പരം കെട്ടിപ്പിടിച്ച് നിന്നാല്‍ പിന്നെ ആര് ഫോട്ടോ എടുക്കും? . അവസാനം ഞാന്‍ ആ ഉദ്യമം തികച്ചും സന്തോഷത്തോടെ, അതിലുപരി രാജ്യസ്നേഹത്തോടെ ഏറ്റെടുത്തു. അവര്‍ രണ്ടുപേരും വിമാനോം പിടിച്ച് ഇന്ത്യയില്‍ വന്ന് താജ് മഹലിനു മുന്നില്‍ നിന്ന് ഒന്ന് കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാന്‍ പറ്റിയില്ല എന്നുപറഞ്ഞാല്‍ അത് നമ്മള് ഇന്ത്യക്കാര്‍ക്ക് അല്ലെ മാനക്കേട്. ഒട്ടും വൈകിച്ചില്ല, സായിപ്പിന്റെ കയ്യില്‍ നിന്ന് ആ Canon EOS ഉം വാങ്ങി ഞാന്‍ റെഡി ആയി. നേരത്തെ പറഞ്ഞ ആ പ്രത്യേക സ്ഥലത്ത് സായിപ്പ് സ്വന്തം ഭാര്യയേയും ( ഭാര്യ ആണോ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാ ? ചിലപ്പോള്‍ ഭാര്യ ആകാന്‍ പോകുന്നവളോ അങ്ങനെ വല്ലതോ ആയിരിക്കും.) കെട്ടിപ്പിടിച്ച് നിന്നു. ആഹാ കാണാന്‍ എന്ത് രസം..! അവര്‍ രണ്ടുപേരും പുഞ്ചിരി തൂകി. എന്റെ കയ്യില്‍ ഇരുന്ന Canon EOS രണ്ടുവട്ടം കണ്ണുചിമ്മി. നല്ല ഉഗ്രന്‍ സ്നാപ്. ക്യാമറ തിരികെ വാങ്ങിയപ്പൊ സായിപ്പ് എന്നോട് ആംഗലേയ ഭാഷയില്‍ നന്ദിയും പറഞ്ഞു. ഞാന്‍ സായിപ്പിനോട് പറഞ്ഞു " It was really good . It will be a wonderfull snap in your life "
സായിപ്പ് തിരികെ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. അവസാനം ഞങ്ങളും അവിടെ നിന്ന് ഓരോ സിംഗിള്‍ ഫോട്ടോയും എടുത്തു.
|
Sunil in front of the Great TAJ MAHAL |
|
Sudheesh & Sunil |
|
Sunil |
ഞങ്ങള്‍ ഞങ്ങളുടെ യജ്ഞം തുടര്‍ന്നു. മുന്നോട്ട് നടന്നു. മഹല്‍ നിലകൊള്ളുന്ന സ്ഥലത്തിന് വലത് വശത്ത് കൂടി ആണ് മഹലിലേക്ക് പ്രവേശനം. ചെരുപ്പോ ഷൂവോ ധരിച്ച് മഹലിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. വലതു ഭാഗത്തുള്ള ചെടികള്‍ നിറഞ്ഞ സ്ഥലത്ത് ഷൂ അഴിച്ച് വച്ച് ഞങ്ങള്‍ മഹലിനു വലതു ഭാഗത്തൂടെ മുകളിലേക്ക് കയറി. മഹലിനു വലതുഭാഗത്തായി ചെങ്കല്‍ നിറത്തില്‍ മറ്റൊരു കോട്ടയും ഉണ്ട്. അവിടെ നിന്നും ഞങ്ങള്‍ ചിത്രങ്ങള്‍ എടുത്തു.
|
Sunil |
|
Arts In The Great TAJ MAHAL |
മഹലിനെ ചുറ്റി വേണം അകത്തേക്കുള്ള പ്രവേശന കവാടത്തില്‍ എത്താന്‍. മഹലിനു പുറകിലായി യമുനാ നദി പല നിറത്തില്‍ ഒഴുകുന്നു. മാലിന്യ മുക്തമെന്ന് അര്‍ഥം.
|
River Yamuna in background |
മഹലിനു ഇടതുവശത്തായി, വലതുഭാഗത്ത് ഉള്ളതുപോലെ ഒരു കോട്ട ഉണ്ട്. അതിന്റെ മുന്നിലൂടെ നടന്ന് ഞങ്ങള്‍ മഹലിന്റെ അകത്തേക്ക് ഉള്ള പ്രധാന കവാടത്തില്‍ എത്തി. അപ്പോഴേക്കും സമയം 10 : 50 ആയി. അന്തരീക്ഷ താപനില കൂടിക്കൂടി വന്നു. ശരീരം ആസകലം വെള്ളം കോരി ഒഴിച്ചത് പോലെ വിയര്‍പ്പ്. ക്യൂവിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു. രണ്ടു നിമിഷം ക്യൂ നിശ്ചലമായി. ഞാന്‍ മൊബൈല്‍ എടുത്ത് അമ്മയെ വിളിച്ചു. ഇപ്പൊ ഞാന്‍ താജ് മഹലില്‍ ആണെന്ന് അറിയിച്ചു. ഇവിടെ ഇപ്പൊ നല്ല വെയില് ഉണ്ടെന്നും പറഞ്ഞു.
ആവശ്യത്തിനു വെള്ളം കുടിക്കണമെന്ന് അമ്മ ഓര്‍മ്മിപ്പിച്ചു. ക്യൂ പിന്നെയും മുന്നോട്ട് നീങ്ങി.ഞങ്ങള്‍ മഹലിന് അകത്ത് എത്തി.
ഞാന്‍ പിന്നെയും മൊബൈല്‍ എടുത്ത് സുഹൃത്തായ ബെന്നിയെ വിളിച്ചു.
താജില്‍ ആണെന്ന് അറിയിച്ചു. അവന് ആശ്ചര്യത്തോടെ ചോദിച്ചു,
" എങ്ങനെയുണ്ട് ? അവിടെ ചെന്നാല്‍ എല്ലാര്ക്കും പ്രണയം തോന്നും എന്ന് പറയുന്നുണ്ടല്ലോ, സത്യമാണോ ?"
ഞാന്‍ പറഞ്ഞു " വന്നു കയറി 10 മിനിറ്റ് നന്നായി പ്രണയം പോലെ എന്തൊക്കെയോ തോന്നി. പക്ഷെ ഇപ്പോള്‍ ഈ അസഹ്യമായ ചൂടില്‍ പ്രണയം പോയിട്ട് ഒരു വികാരം പോലും തോന്നുന്നില്ല ”.
മഹലിനുള്ളില്‍ അതാ ചെറിയ ചുറ്റുമതില്‍ പോലെ ഭംഗിയായി പണി കഴിപ്പിച്ച ഒരു നിര്‍മ്മിതി. അതിനുള്ളില്‍ 2 ശവകുടീരങ്ങള്‍. അതെന്താ അവിടെ 2 ശവകുടീരങ്ങള്‍ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. എന്തായാലും ചിത്രങ്ങള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തി.
|
Inside TAJ |
|
Holy Messages |
|
Unbelievable marble art inside TAJ |
|
Tomb Inside TAJ |
|
Legendary of indian ART |
|
Flowers and colors |
|
Sweating like anything..... |
|
Arts on marble |
വിദേശികളോടൊപ്പം വന്നിട്ടുള്ള tourist guide കള്‍ അവര്‍ക്ക് ഓരോന്നും വിശദീകരിച്ച് കൊടുക്കുന്നുണ്ട്.
മഹലിനകത്ത് അനേകം കൊത്തുപണികള്‍. എല്ലാം മാര്‍ബിളില്‍ തന്നെ. പൂക്കള്‍, ചിത്രങ്ങള്‍, അടയാളങ്ങള്‍, അറബിയോ ഉര്‍ദുവോ , ഏതോ ഒരു ഭാഷയില്‍ അനേകം എഴുത്തുക്കള്‍. ഞങ്ങള്‍ ആ ശവകുടീരം വലം വച്ച് നടന്നു. ശവകുടീരം നിലകൊള്ളുന്ന സ്ഥലത്തിനു ചുറ്റുമായി മഹലിനു ഉള്ളിലേക്ക്തന്നെ കുറച്ച് വഴികള്‍. ഞങ്ങള്‍ അതിലൂടെ പ്രവേശിച്ച് മഹലിനു ഉള്‍വശം ഏറെക്കുറെ കണ്ടു. ചെറിയ ചില്ലുകള്‍ വച്ച് മാര്ബിളുകള്ക്ക് ഇടയില്‍ അലങ്കരിച്ചിരിക്കുന്നു . കണ്ണിനു കുളിര്മയേകുന്ന കാഴ്ച്ച. വെണ്ണക്കല്ലുമാത്രം ഉപയോഗിച്ചിരിക്കുന്നതിനാല്‍ എല്ലായിടവും വെട്ടിത്തിളങ്ങുന്നു. കൊത്തുപണി ചെയ്തിരിക്കുന്നിടങ്ങളില് വിവിധ വര്‍ണ്ണങ്ങളില്‍ പൂക്കളുടെ രൂപങ്ങള്‍ പതിപ്പിച്ചിരിക്കുന്നു. ചുവപ്പ് , പച്ച , എന്നീ വര്‍ണ്ണങ്ങള്‍ ആണു കൂടുതലും. ഞങ്ങള്‍ മഹലിനു പുറത്ത് ഇറങ്ങി.
|
Exit From The Mahal |
|
Beauty of TAJ |
|
In a Special Angle |
|
View from the Taj Balcony |
മഹലിനു മുന്നിലുള്ള balcony പോലുള്ള സ്ഥലത്തേക്ക് വന്നു. അവിടെ നിന്ന് നോക്കിയാല്‍ താജിലേക്ക് വരുന്ന tourist കളെ കാണാം. താഴേക്ക് നോക്കിയപ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. മുകളില്‍ നിന്ന് വെള്ളം ഒഴുകി പോകാന്‍ മാര്‍ബിള്‍ കൊണ്ടുതന്നെ പകുതി കട്ട് ചെയ്ത പൈപ്പിന്റെ ആകൃതിയില്‍ ഒരു നിര്‍മ്മിതി. ഞാന്‍ അത്ഭുതപ്പെട്ടു. അത്രയും നേര്‍ത്ത്, വളഞ്ഞ shape - ല്‍ മാര്‍ബിളില്‍ ഒരു ഓവ് പണിയുക. അതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് , അത് അത്ര നിസ്സാര കാര്യമായി എനിക്ക് തോന്നിയില്ല. ഞാന്‍ അതിന്റെ ഒരു ഫോട്ടോ എടുക്കാനും മറന്നില്ല.
|
Old Civil Engineering |
ഞങ്ങള്‍ അവിടെനിന്നും താഴേക്ക് ഇറങ്ങി. പൂന്തോട്ടത്തിനു വലതു വശം ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള നടപ്പാതയിലൂടെ ഞങ്ങള്‍ പുറത്തേക്ക് നടന്നു. ഒപ്പം വന്ന മറ്റു സുഹൃത്തുക്കളെയും തേടിപ്പിടിച്ച് ഞങ്ങള്‍ താജിനു പുറത്തേക്ക് നീങ്ങി.
ഞാന്‍ മനസ്സില്‍ കരുതി, ഒരിക്കല്‍ കൂടി ഇവിടം സന്ദര്‍ശിക്കണം, അപ്പോള്‍ കൂടെ ഒരു കാമുകി കൂടെ ഉണ്ടെങ്കില്‍ ബെസ്റ്റ്...! കാരണം താജ് നിറയെ കാമുകീ കാമുകന്മാര് ആണ്. അതു കണ്ട് കൊതിയായിട്ടാ എന്റെ ഈ വ്യാമോഹം.
പ്രധാന കവാടം കടന്ന് ഞങ്ങള്‍ റോഡിലേക്ക് ഇറങ്ങി. അപ്പോഴും നിലക്കാത്ത ടൂറിസ്റ്റ്കളുടെ പ്രവാഹം ആ നട്ടുച്ച നേരത്തും താജിലേക്ക് ഒഴുകുന്നത് കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി, വെറുതെയല്ല ഇത് ലോകാത്ഭുതങ്ങളില്‍ ഒന്നായത്. ചൂട് ഏകദേശം 40 ഡിഗ്രി കടന്നിട്ടും താജ് സന്ദര്‍ശകരുടെ എണ്ണത്തിന് യാതൊരു കുറവും ഇല്ല .
താജില്‍ നിന്ന് നേരെ ഞങ്ങള്‍ ആഗ്ര കോട്ടയിലേക്കും (Agra Fort ) അവിടെ നിന്ന് ആഗ്ര റെയില്‍വേ സ്റ്റേഷന്ലേക്കും (Agra Cantt) യാത്രയായി. രാത്രി 10 മണിയോടെ റൂമില്‍ തിരിച്ചെത്തി.
"താജ് സന്ദര്‍ശനം ജീവിതത്തിലെ ഒരു അവിസ്മരണീയ മുഹൂര്‍ത്തം . അങ്ങിനെ ഒരു അവസരം സിദ്ധിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു... "
സുനില്‍ ദേവദാസ്
അനുബന്ധം : ചിത്രങ്ങള്‍ :
|
THE TAJ MAHAL |
|
In Agra Fort |
-ശുഭം-