Monday 17 September 2012

താജ് - ഒരു യാത്രാവിവരണം


              ആഗസ്ത് 18  ശനിയാഴ്ച്ച , ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയില്mobile ല്facebook തുറന്നു . അപ്പോള്ആണു Hcl - Noida ല്work ചെയ്യുന്ന , college ല്എന്റെ junior ആയിരുന്ന സുധീഷിന്റെ message വന്നത് . നീ താജ് മഹല്കാണാന്പോരുന്നുണ്ടോ ? “

            ഏകദേശം ഒരു വര്ഷമായി ഞാന്‍  Delhi ല്ഉണ്ടെങ്കിലും ഇതുവരെ താജ് മഹല്കാണാന്സാധിച്ചിരുന്നില്ല . ഡല്ഹിയിലെ പ്രസിദ്ധമായ ഒട്ടുമിക്ക സ്ഥലങ്ങളും പുരാതന നിര്മ്മിതികളും കണ്ടിട്ടുണ്ട് എങ്കിലും ഉത്തര്പ്രദേശിലെ ആഗ്ര എന്ന സ്ഥലത്തെ താജ് മഹല്കാണാന്ഇനിയും അവസരം ലഭിച്ചില്ല എന്നതാണു സത്യം

             2011 സെപ്റ്റംബര്2 നു Gurgaon ( ഗുഡ്ഗാവ് ) Wipro ല്ജോലിക്ക് join ചെയ്തത് മുതല്എന്റെ എല്ലാ യാത്രകളിലും എന്നോടൊപ്പം കൂടെ ഉണ്ടായിരുന്നത് എന്റെ wipro സുഹൃത്തുക്കള്എന്ന്പറയുന്നതിനെക്കാള്എന്റെ സ്വന്തം സുഹ്രുത്തുക്കള്എന്ന്ഞാന്പറയാന്ആഗ്രഹിക്കുന്ന ജിസ്സ് ജോര്ജ്ജ് ഉം അഖില്രാജേന്ദ്രന്ഉം ആയിരുന്നു .
2012 ജനുവരി അവസാനം വരെ എന്നോടൊപ്പം ഗുട്ഗാവില്താമസിച്ച അവര്ഇപ്പോള്മുംബൈയില്ആണ്. അവരോടൊപ്പം ഡല്ഹിയില്ഏറെക്കുറെ എല്ലാ സ്ഥലങ്ങളും ഞാന്സന്തര്ശിച്ചിരുന്നു .
            കുത്തബ് മിനാര്, ഇന്ത്യാ ഗേറ്റ് , ചെങ്കോട്ട (Red Fort) , അക്ഷര്ദാം മന്ദിര്(akshardham temple ), ജന്ദര്മന്ദിര്, ചാന്ദ്നി ചൌക്ക് , സരോജിനി മാര്ക്കറ്റ്, പാലികാ ബാസാര്തുടങ്ങിയ പ്രസിദ്ധമായ സ്ഥലങ്ങളും ഒപ്പം modern life ന്റെ ഹരമായ Shopping mall കളും, Ambiance mall - gurgaon , Sahara mall , gurgaon central etc..
അവരോടൊപ്പം ചെലവഴിച്ച നാളുകള്ആയിരുന്നു എന്റെ ഉത്തരെന്ദ്യന്ജീവിതത്തിന്റെ നല്ല നാളുകള്എന്ന്എനിക്ക് നിസ്സംശയം പറയാം .

            സുധീഷിന്റെ message കിട്ടിയ ഉടനെ തന്നെ അവന്റെ call ഉം വന്നു .താജ് മഹല്കാണാന്പോരുന്നുണ്ടോ , നമുക്ക് ഇന്ന്രാത്രി H.Nizamuddin ല്നിന്ന്ട്രെയിനില്ആഗ്രയിലേക്ക് പോകണം “. കൂടെ അവന്റെ കുറച്ച് സുഹൃത്തുക്കളും ഉണ്ട്.രാത്രി ആഗ്രയില്ഉള്ള അവന്റെ സുഹൃത്തിന്റെ office guest houseല്താമസിക്കാം , രാവിലെ താജിലേക്ക് പോകാം എന്നായിരുന്നു ഫോണ്സംഭാഷണത്തിന്റെ ഉള്ളടക്കം .
           
  രണ്ട് ആഴ്ച്ചക്കുള്ളില്ബാംഗ്ളൂര്ക്കോ ചെന്നൈക്കോ transfer കിട്ടും എന്ന്പ്രതീക്ഷിച്ച്  ഇരിക്കുന്ന ഞാന്ഇടയ്ക്ക് താജ് മഹല്കാണുന്നതിനെ കുറിച്ച് ചിന്ദിക്കാതിരുന്നില്ല . പക്ഷെ അവിടേക്കുള്ള യാത്ര ഒരുപാട് ദൈര്ഖ്യം ഏറിയത്  കൊണ്ടും കൂട്ടിന്ആളെ കിട്ടാതിരുന്നത് കൊണ്ടും ഞാന്പിന്നീടതെക്ക് മാറ്റി വക്കുകയായിരുന്നു . ഒരു വര്ഷമായി ഡല്ഹിയില്ഉണ്ടായിരുന്നിട്ടും താജ് മഹല്കാണാതെ ട്രാന്സ്ഫര്കിട്ടി പോകേണ്ടി വരുന്ന അവസ്ഥ , തിരികെ എന്ന്ഡല്ഹിയിലേക്കു വരും എന്നതിനെ കുറിച്ച് ഒരു നിശ്ചയവും ഇല്ലാത്ത സമയം . അപ്പോളാണ്ദൈവ നിശ്ചയം പോലെ സുധീഷിന്റെ ഫോണ്കാള്‍ .പിന്നെ ഒന്നും ചിന്തിച്ചില്ല . ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് നേരെ ,ഒരു ജോഡി ഡ്രെസ്സും മൊബൈല്charger, tablets, brush, tooth paste എന്നിവ എല്ലാം എടുത്ത് ഭക്ഷണവും കഴിച്ച് പുറത്തേക്ക് ഇറങ്ങി . ATM ല്നിന്ന്യാത്രാ ചിലവിന് ആവശ്യമായ പണവും എടുത്തു. നേരെ സുധീഷിന്റെ റൂമിലേക്ക് .
    Noida Sector 12-22 ( ബാരഹ് ബായിസ് ) ലേക്ക്. Shared auto ല്ആയിരുന്നു യാത്ര . 20 മിനുട്ട് കൊണ്ട് അവിടെ എത്തി. അല് സമയത്തിനുള്ളില്സുധീഷും അവന്റെ ഒരു സുഹൃത്തും അവിടേക്ക് എത്തി . അവരോടൊപ്പം നേരെ അവന്റെ സുഹൃത്തിന്റെ റൂമിലേക്ക് പോയി .അവന് യാത്രക്ക് വേണ്ട സാധനങ്ങളും പായ്ക്ക് ചെയ്ത് അടുത്തുള്ള ഒരു സൌത്ത് ഇന്ത്യന്Restaurant ല്നിന്ന്വടയും മസാലദോശയും കഴിച്ച് ഞങ്ങള്DTC യുടെ ഒരു Busല്നേരെ റെയില്വേ സ്റ്റേഷനിലേക്ക് .
      5.30 pm ന് സ്റ്റേഷനില്എത്തി. 4 പേര്ക്കുള്ള ടിക്കറ്റ്എടുത്തു. 6pm ന് ആണ് ട്രെയിന്‍. പക്ഷെ സുധീഷിന്റെ അടുത്ത സുഹൃത്ത് ; യാത്രയിലെ നാലാമന്ഇനിയും സ്റ്റേഷനില്എത്തിയിട്ടില്ല . 6 pm ട്രെയിന്പോയാല്പിന്നെ അടുത്ത ട്രെയിന്8.15 ന് ആണ് .എന്ത് ചെയ്യുമെന്ന് ഒരു Idea ഉം ഇല്ല. സുഹൃത്തിനെ മൊബൈല്ല്വിളിച്ചു .അവന്ബസ്സില്ആണ്. ഒരുവിധം 6 pm ന് 5 മിനുട്ട് ഉള്ളപ്പോള്അവന്സ്റ്റേഷനില്ഓടി എത്തി . ട്രെയിന്വന്നു . ഞങ്ങള്വേഗം സീറ്റുകള്കൈവശപ്പെടുത്തി .
    യാത്ര തുടങ്ങി . അപ്പോഴാണ്അടുത്ത പ്രശ്നം , ആഗ്രയില്ഉള്ള സുധീഷിന്റെ സുഹൃത്തിനെ മൊബൈലില്വിളിച്ചപ്പോള്mobile switched off. പിന്നെ Mathura യില്ഉള്ള മറ്റൊരു മലയാളി സുഹൃത്തിനെ വിളിച്ചു . അവന്പറഞ്ഞത് അനുസരിച്ച് യാത്ര തുടര്ന്നു . ഏകദേശം 8.45 ആയപ്പോള്സുധീഷിനു ഫോണ്വന്നു . ആഗ്രയിലെ സുഹൃത്ത് താമസിക്കുന്ന ഗസ്റ്റ് ഹൌസിലെ റൂമില്സ്ഥലം ഒഴിവില്ല .അവധി ദിവസം ആയതുകൊണ്ട് മറ്റ്  senior ചേട്ടന്മാര്അവിടെ വന്ന്തമ്പടിച്ചിരിക്കുകയാണെന്ന് .പിന്നീട് ഞങ്ങള്എന്ത് ചെയ്യുമെന്നുള്ള അവസ്ഥ . പക്ഷെ ദൈവാനുഗ്രഹം കൊണ്ട് പ്രശ്നം ട്രെയിന്യാത്ര അവസാനിക്കുന്നതിനു മുന്പേ solve  ആയി . Mathura യില്ഉള്ള സുഹൃത്ത് വിളിച്ച് ഒരു ഉപായം പറഞ്ഞു .എല്ലാവര്ക്കും രാത്രി , മതുരയില്അവന്റെ റൂമില്തങ്ങി  രാവിലെ അവിടെ നിന്ന്ബസ്സില്ആഗ്രയിലേക്ക് യാത്ര തിരിക്കാം എന്ന്‍ .
    അങ്ങനെ നിസ്സാമുദ്ദിനില്നിന്ന്ആഗ്രയിലേക്ക് 60 രൂപ ടിക്കറ്റ്എടുത്ത് യാത്ര തിരിച്ച  ഞങ്ങള്9 മണിയോടുകൂടി മതുര സ്റ്റേഷനില്ഇറങ്ങി .ഞങ്ങളെ കാത്ത് നിന്ന സുഹൃത്തിനോടൊപ്പം ഹോട്ടലില്നിന്ന്ഭക്ഷണവും കഴിച്ച് അവന്റെ റൂമിലേക്ക് പോയി .
    ഒരുപാട് നാളുകള്ക്ക് ശേഷം അന്ന് ആണ് എന്റെ കോളേജ് സുഹൃത്ത് ആയ സുധീഷിനോട് , ഡല്ഹിയില്വന്നതിനു ശേഷം ഞാന്കാര്യമായി സംസാരിച്ചത് .
കോളേജില്പഠിച്ച കാലത്ത് ഞാനോ അവനോ വിചാരിച്ചതാണോ , ജോലി സംബന്ധമായി ഡല്ഹിയില്വരുമെന്നും ഒരുമിച്ച് തമ്മില്കാണാന്കഴിയുമെന്നും ; ഇങ്ങനെ ഒരു താജ് മഹല്ട്രിപ്പ്പോകാന്പറ്റുമെന്നും ഒക്കെ . അങ്ങനെ ഞങ്ങള്എല്ലാവരും അന്ന് രാത്രി മതുരയില്ഒരു മുറിയില്താമസിച്ചു.

എല്ലാം ദൈവ വിധി  ...ദൈവമേ നീ എത്ര വലിയവന്…...!


ആഗസ്റ്റ്19 ഞായറാഴ്ച
പിറ്റേന്ന് രാവിലെ 6.30 ന് തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു . 


Sunil & Sudheesh

           മതുര ബസ്സ്റ്റാന്ഡില്നിന്നും ആഗ്രയിലേക്ക് 70 രൂപ ടിക്കറ്റില്ഒരു യാത്ര . യാത്രാമധ്യേ ഞങ്ങള്അക്ബറിന്റെ ശവകുടീരം (Akbar's tomb) കണ്ടു . ഏകദേശം 1.30 മണിക്കൂര്കൊണ്ട് ഞങ്ങള്ആഗ്രയില്എത്തി . ആഗ്രയില്കാണാമെന്നെറ്റ സുധീഷിന്റെ സുഹൃത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്അടുത്ത് ഉള്ള ഒരു പഞ്ചാബി ധാബയില്കയറി .
            സൌത്ത് ഇന്ത്യന്മസാലദോശ മെനു കാര്ഡില്കണ്ട ഉടനെ എല്ലാവരും അത് ഓര്ഡര്ചെയ്തു. പുറത്ത്നിന്നുള്ള ഭക്ഷണം എന്റെ ശരീരത്തിനു നല്ലതല്ല എന്ന്ഡോക്ടര്പറഞ്ഞിരുന്നതിനാല്ഞാന്അവിടെ നിന്നും പതുക്കെ പുറത്തേക്ക് ഇറങ്ങി. അടുത്തുള്ള ഒരു ബേക്കറിയില്നിന്നും രണ്ട് പാക്കറ്റ് ബിസ്കറ്റും ഒരു കുപ്പി minaral water ഉം വാങ്ങി ഞാന്അവരോടൊപ്പം കൂടി. അല്പസമയത്തിനകം സുധീഷിന്റെ ആഗ്രകാരനായ സുഹൃത്ത് എത്തിച്ചേര്ന്നു. അവനും ധാബയില്നിന്ന്ഭക്ഷണം കഴിച്ചു.
            അവിടെ നിന്നും ഞങ്ങള്നേരെ താജ് മഹളിലെക്ക് ഓട്ടോ പിടിച്ചു. 20 രൂപ തലക്ക് ഒന്നിന് എന്ന നിരക്കില് ഓട്ടോ ഞങ്ങളെയും കൊണ്ട് താജിലേക്ക് കുതിച്ചു. 15 മിനുട്ടിനകം ഞങ്ങള്താജ് ഗേറ്റില്എത്തി. അവിടെ നിന്ന്താജിലേക്ക് 800 meter നടക്കാനുണ്ട്. സമയം ഏകദേശം  9.30AM ആയിട്ടുണ്ട്. അല്പം വെയിലും വന്ന്തുടങ്ങിയിരിക്കുന്നു.റിക്ഷക്കാരെയും Electric van കാരെയും മറികടന്ന്ഞങ്ങള്നേരെ താജിലേക്ക് നടന്നു. 20 രൂപ ടിക്കറ്റ് എടുത്താലേ താജ് മഹല്കാണാന്കഴിയൂ. 


Entry Pass

            ക്യൂ നിന്ന്ടിക്കറ്റ്എടുത്ത് ഞങ്ങള്security check ല്എത്തി. അന്ന് അവിടെ സാധാരണയില്കവിഞ്ഞ തിരക്ക് ഉണ്ടെന്ന്എനിക്ക് അനുഭവപ്പെട്ടില്ല .
സുധീഷിനും കൂട്ടുകാരനും bag കൈവശം ഉണ്ടായിരുന്നത് കാരണം അത് ക്ലോക്ക് റൂമില്‍ കൊണ്ട് വക്കേണ്ടി വന്നു . എന്നാല്‍  താജിലേക്ക് പ്രവേശിക്കുന്ന സ്ത്രീകള്‍ക്കും വിദേശികള്‍ക്കും അവരുടെ കൈവശമുള്ള Hand bag കള്‍ കൊണ്ടുപോകുവാന്‍ അനുവാദം ഉണ്ട് .
Security Check കഴിഞ്ഞ ഞങ്ങള്‍ 3 സുഹൃത്തുക്കള്‍ സുധീഷിനും മറ്റൊരു സുഹൃത്തിനും വേണ്ടി അവിടെ തന്നെ wait ചെയ്തു.Security Check ന്റെ വലതു വശത്തായി ഒരു ചെറിയ കാബിനില്‍ താജ്   Post Office പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കണ്ടു.


Taj Post Office

    ആവേശത്തോടെ ഞാന്‍ അവിടേക്ക് ചെന്നു; സമയം 9.45 AM ആയിട്ടുള്ളൂ.Post Office Timing 10 - 5 ആണ്. ഞാന്‍ മനസ്സില്‍ കരുതി .തിരികെ പോകുന്നതിനു മുന്പ് ഇവിടെ നിന്ന് കുറച്ച് കത്തുകള്‍ വീട്ടിലേക്കും കൂട്ടുകാര്‍ക്കും അയക്കനമെന്ന്‍. എന്നാല്‍ വ്യസനസമേതം പറഞ്ഞുകൊള്ളട്ടെ അന്ന് ഞായറാഴ്ച ആയിരുന്നു, കൂടാതെ അവിടെ അടുത്ത് നിന്ന ഒരാള്‍ പറഞ്ഞു ഇത് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്ന്. അയാളുടെ വാക്കുകളില്‍ നിന്ന് പറഞ്ഞത് നുണ ആണെന്ന്മനസിലാക്കാന്ഞാന്അല്പം പാടുപെട്ടു . എന്നിരുന്നാലും അന്ന് ഞായര്ആയിരുന്നതിനാല്പോസ്റ്റ്ഓഫീസ് പ്രവര്ത്തിക്കില്ല എന്ന്ഞാന്‍ മനസിലാക്കി .അപ്പോഴേക്കും സുധീഷും കൂട്ടരും എത്തി .  ഞങ്ങള്‍ മുന്നോട്ട് നടന്നു .
Security Check കഴിഞ്ഞ് ഏകദേശം 50meter നടന്നാല്‍ ഇടതുഭാഗത്തായിട്ടാണ് താജ്  മഹളിലെക്കുള്ള അവസാന കവാടം .(Note : താജ് മഹ്ളിലേക്ക് പ്രവേശിക്കാന്‍ ഒന്നിലധികം ഗേറ്റുകള്‍ ഉണ്ട്. ഞങ്ങള്‍ പ്രവേശിച്ച വഴി ആണ് ഞാന്‍ ഇവിടെ വിശദീകരിക്കുന്നത് . via Gate NO :2 )
ചെങ്കല്‍ നിറത്തില്‍ പണികഴിപ്പിച്ച  കവാടത്തില്വെള്ള നിറത്തില്കുറെ ചിത്ര പണികള്‍ . ഞങ്ങള് കവാടത്തിനു മുന്നില്‍ നിന്ന്‍ ഫോട്ടോഗ്രഫി ആരംഭിച്ചുസുധീഷിന്റെ കയ്യിലുള്ള Panasonic Lumix 12 MP Digi Cam ആയിരുന്നു ഞങളുടെ ഫോട്ടോഗ്രഫി ആയുധം. ആദ്യം കുറെ ഗ്രൂപ്പ്ഫോട്ടോകളും പിന്നെ സിംഗിള്ഫോട്ടോസും ഞങ്ങള്എടുത്തു.



Entrance

ഞങ്ങള്കവാടത്തില്എത്തി, മുന്നോട്ട് നോക്കി. അതാ.... ലോക മഹാത്ഭുതങ്ങളില്ഒന്ന്ലോകത്തിലെ ഏറ്റവും വലിയ പ്രണയ സ്മാരകംവെണ്ണക്കല്ലില്‍, ഷാജഹാന്തന്റെ പ്രിയ പത്നിക്കായ് പണികഴിപ്പിച്ച ശവകുടീരം . താജ്....... താജ് മഹല്‍. അതായിരുന്നു ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം. അവിടെയാണ് ഞങ്ങള്ഇപ്പോള്എത്തി നില്ക്കുന്നതും.



Taj in Famous photo angle
    

മനസ്സില്ഒരു തൂവല്സ്പര്ശം. കണ്മുന്നില്സ്വര്ഗം എന്നൊക്കെ വേണമെങ്കില്എഴുതാംകാരണം കാഴ്ച നല്കുന്ന അനുഭൂതി എത്രയാണെന്ന് വിശേഷിപ്പിക്കാന് വാക്കുകള്ഒരിക്കലും അധികമാവില്ല . അത് നിങ്ങള്ക്കും മനസ്സിലാകണമെങ്കില്‍ " മനസ്സില്ഒരു പ്രണയവും കണ്മുന്നില്താജ് മഹലും മതി ".
കവാടത്തില്നിന്ന്നോക്കിയാല്‍, നമ്മള്മുന്പ് ചിത്രങ്ങളില്ഒക്കെ കണ്ടിട്ടുള്ള താജ് മഹലിന്റെ ഏറ്റവും പ്രസിദ്ധമായ photo angle ലൂടെ നമുക്ക് താജിനെ കാണാം.
കവാടത്തിനു മുന്പില്നിന്ന് തന്നെ തിരക്ക് തുടങ്ങി . സ്വദേശികളും വിദേശികളും മത്സരിച്ച്  ഫോട്ടോ എടുക്കുന്നു. ഞങ്ങളും വിട്ടുകൊടുത്തില്ല, കയ്യിലുള്ള ആയുധം (Digi Cam) എടുത്ത് ഞങ്ങളും വേട്ട തുടങ്ങി.

Sunil In front of the Great TAJ


Sudheesh
     സമയം 10 ആകാറായി. സൂര്യന്അതിന്റെതനി സ്വഭാവം കാട്ടി തുടങ്ങി. ചൂട് കൂടിക്കൂടി വന്നു. ശരീരം അതിന്റെ reaction ഉം തന്നു. നന്നായി വിയര്ത്തും  തുടങ്ങി.
കുറച്ച് photos എടുത്തതിനു ശേഷം ഞങ്ങള്അല്പം വലതു വശത്തേക്ക് മാറി നിന്നു. അവിടെ ഏതാനും ചിലര്മാത്രംസന്തര്ശകര്ക്ക് വിശ്രമിക്കാനായി പണികഴിപ്പിച്ച cement bench ല്ഒരു വിദേശ വനിത കയറി നില്ക്കുന്നു.

Foreigner  in front of Taj for a funny pic
മറ്റൊരു യുവാവ് ( കണ്ടാല്അത് അവളുടെ കാമുകന്ആണെന്ന്തോന്നില്ല . അതിനാല്ഞാന്കാമുകന്എന്ന് എഴുതുന്നില്ല ) അവളുടെ ഫോട്ടോ എടുക്കുന്നു . വിദേശ വനിത വലതു കൈ ഉയര്ത്തിപ്പിടിച്ച് കൈ കൊണ്ട് താജ് മഹലിന്റെ മിന്നാരതുംബില്പിടിച്ചിരിക്കുന്നു എന്ന് കാണുവാന്പാകത്തിന് ഫോട്ടോക്ക് പോസ് ചെയ്യുന്നുഅത് കണ്ടപ്പോള്സുധീഷിന് ഒരു ആഗ്രഹം , ആഹാ എന്നാല്നമുക്കും  അങ്ങനെ ഓരോന്ന് എടുത്തുകളയാം. ഒട്ടും സമയം കളഞ്ഞില്ല. അവരുടെ ഊഴം കഴിഞ്ഞതോടെ നിമിഷങ്ങള്ക്കുള്ളില്അതേ ബെഞ്ചില്അതേ പോസില്ഞങ്ങളുടെ ചിത്രങ്ങളും camera യില്പതിഞ്ഞു.

Taj in my Hand

Sudheesh lifting Taj

അല് നിമിഷം തിരക്കില്നിന്ന് ഒഴിഞ്ഞുമാറി ഞാന്താജിന്റെ ഭംഗി ശരിക്ക് ഒന്ന് ആസ്വദിച്ചുയമുനയുടെ തീരത്ത് വെണ്ണക്കല്ലുകൊണ്ട് ഇത്ര ഉയരത്തില്‍ അതി മനോഹരമായി ഇത്തരം ഒരു മഹല്‍ സ്വന്തം പത്നിക്ക്‌ വേണ്ടി ഷാജഹാന്‍ പണികഴിപ്പിച്ചല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് ആ മഹാനോട് കൂടുതല്‍ ബഹുമാനവും ആദരവും തോന്നി. താജ് പണിത ശില്‍പിയെയും ഓര്‍ക്കാതിരുന്നില്ല. താജിന്‍റെ ഭംഗി കണ്ടാല്‍ നമുക്ക് മനസ്സിലാകും ഷാജഹാന് മുംതാസിനോട് ഉണ്ടായിരുന്ന സ്നേഹത്തിന്‍റെ വ്യാപ്തി.
വീണ്ടും മുന്നോട്ട്, കവാടത്തില്‍ നിന്ന് മുന്നോട്ട് നീങ്ങിയാല്‍ താഴേക്കുള്ള നടക്കല്ല് ആണ്. 3 - 4 step ഉള്ള നടക്കല്ല് ഇറങ്ങി ഞങ്ങള്‍ താജിന്‍റെ മുന്നിലുള്ള പൂന്തോട്ടത്തില്‍ എത്തി. പൂന്തോട്ടത്തിന്‍റെ വലതു വശം ചേര്‍ന്ന്‍ ഞാനും സുധീഷും മുന്നോട്ട് നീങ്ങി. ഇരു വശങ്ങളിലും നിറയെ പച്ചപ്പുല്ലുകള്‍ ശരിയായി പരിപാലിച്ച് വളര്‍ത്തിയിരിക്കുന്നു. പച്ചപ്പുല്ലുകള്‍ക്ക് വശം ചേര്‍ന്ന്‍ മരങ്ങളും ഉണ്ട്. മുന്നോട്ട് നടക്കുന്നതിനിടയില്‍ തന്നെ ഞാന്‍ മൊബൈല്‍ എടുത്ത് facebook ല്‍ check-in ചെയ്തു with status " Wah Taj...-at Taj Mahal " on 10:11AM. അപ്പോഴാണ്‌ ഒന്ന് ആശ്വാസമായത്. facebook close ചെയ്ത് contacts ല്‍ നിന്നും ഒരു സുഹൃത്തിനെ കാള്‍ ചെയ്തു. സുധീഷ്‌ അത് ക്യാമറയില്‍ പകര്ത്തി.



A Roaming Call

സുഹൃത്ത് കാള്എടുത്തില്ലകാള്കട്ട്ചെയ്ത് ഞാന്മൊബൈല്പോക്കറ്റില്‍ ഇട്ട് സുധീഷിനോടൊപ്പം മുന്നോട്ട് നടന്നു. മുന്നോട്ടുള്ള ഓരോ നിമിഷങ്ങളിലും ക്യാമറ അതിന്റെ ജന്മോദ്ദേശം ശരിയായി നിര്വ്വഹിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെയും താജിന്‍റെയും വിവിധ ചിത്രങ്ങള്‍ വിവിധ angle ല്‍ അത് ഒപ്പിയെടുത്തു. ഞാനും സുധീഷും മാറി മാറി ഫോട്ടോസ് എടുത്തുകൊണ്ടേയിരുന്നു.

Taj 

Sunil
Nice naa??

Lifting TAJ with my hand.. I am soooo Powerful..!!

പൂന്തോട്ടത്തിനു ശേഷം താജിനു മുന്നിലായി ചതുരാകൃതിയില്‍ ഏകദേശം 1 .5 മീറ്റര്‍ ഉയരത്തിലായി മാര്‍ബിള്‍ കൊണ്ട് ഒരു സ്റ്റേജ് എന്ന്‍ തോന്നിക്കും വിധം ഒരു നിര്‍മ്മിതി. അവിടെയും കുറെ ആളുകള്‍ നില്‍ക്കുന്നു. ഫോട്ടോസ് എടുക്കുന്നു. ഞങ്ങളോടൊപ്പം മതുരയില്‍ നിന്നും ആഗ്രയില്‍ നിന്നും ചേര്‍ന്ന സുഹൃത്തുക്കള്‍ അതിനു മുന്‍പിലായി നില്‍ക്കുന്നു.


Stage in front of TAJ


Sunil Devadas


അവര്‍ ഞങ്ങളെ വിളിച്ചു. അവരോടൊപ്പം ഞങ്ങളും അതിനു മുകളിലേക്ക് കയറി. ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലം, കുറെ ആളുകള്‍ ആ സ്ഥലം ശരിക്കും utilize ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളും ഒട്ടും മോശം വരുത്തിയില്ല. നന്നായി perform ചെയ്തു. അവിടെ നിന്നപ്പോളാണ് മനസ്സിലായത് ആ stage നു മുന്നിലായി ഒരു നടപ്പാത. അവിടെ നിന്ന് മുന്നോട്ട് നോക്കിയാല്‍ പൂന്തോട്ടത്തിന്‍റെ ബാക്കി ഭാഗം, അതിനു മുന്നിലായി താജ്. അത്രയും സ്ഥലത്തിന്‍റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍, അവിടെ നിന്ന് ഫോട്ടോ എടുക്കുമ്പോള്‍, ഫോട്ടോക്ക് പോസ് ചെയ്യുന്ന ആളിനു പുറകിലായി പൂന്തോട്ടവും full background ല്‍ താജും മാത്രം വരും. കാരണം, ആളുകള്‍ക്ക് നടക്കാന്‍ ഉള്ള നടപ്പാത പൂന്തോട്ടത്തിനു ഇരു വശത്തുമാണ്. ഫോട്ടോ എടുത്താല്‍ പോസ് ചെയ്ത ആളും താജും മാത്രം ചിത്രത്തില്‍ പതിയുന്ന അവസ്ഥ.


Sudheesh in a special pose.


ബള്‍ബ്‌ എന്‍റെ തലയില്‍ ആണ് ആദ്യം കത്തിയത്. ഞാന്‍ അത് കൂട്ടുകാരോട് പറഞ്ഞു. സമയം ഒട്ടും പാഴാക്കിയില്ല. ആദ്യം സുധീഷ്‌, പിന്നെ ആഗ്രക്കാരന്‍ സുഹൃത്ത്. എന്നിങ്ങനെ ഫോട്ടോ എടുത്തു. മൂന്നാമത് മതുരായില്‍ നിന്ന് വന്ന സുഹൃത്ത് ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടപ്പോളെക്കും നേരത്തെ എന്‍റെ തലയില്‍ കത്തിയ ബള്‍ബ്‌ ചുറ്റും നിന്ന ഏതാനും പേരുടെ തലയിലും കത്തി. അവരും മുന്നോട്ട് വന്നു. പിന്നെ ഒരു 5 മിനിറ്റ് അവിടെ യുദ്ധക്കളം ആയിരുന്നു. ഞങ്ങള്‍ ഓരോരുത്തരെ പറഞ്ഞ് അവിടെനിന്നു മാറ്റിക്കൊണ്ടെയിരുന്നു. ഒരു രക്ഷയും ഇല്ല. ഞങ്ങള്‍ക്ക് ആകെ വട്ടായി. ഒരു കാര്യം ഞങ്ങള്തീരുമാനിച്ചു. എല്ലാവരുടെയും ഫോട്ടോ എടുത്തിട്ടേ ഇനി മുന്നോട്ടുള്ളൂകുറേ പെണ്കുട്ടികള്‍ with parents ഞങ്ങളുടെ മുന്നില്നിന്ന്ഫോട്ടോ എടുക്കുന്നു. ഞങ്ങളുടെ തലയില്മറ്റൊരു ബള്ബ്കത്തി. ഒരു വളഞ്ഞ ഫിലമെന്റ്റ് ഉള്ള ബള്ബ്‌.  ഞങ്ങള്ഓരോരുത്തരും അവരുടെ കൂട്ടത്തില്കയറി നിന്ന്അതേ പോസില്ഫോട്ടോ എടുത്തുപെമ്പിള്ളാരുടെ ഫോട്ടോ ഞങ്ങളുടെ ക്യാമറയില്പതിയുന്നുണ്ട് എന്ന് മനസ്സിലാക്കിയ കാരണവന്മാര്പതിയെ അവരെയും കൊണ്ട് അവിടെ നിന്നും സ്പൂട്ട് ആയി.


Crowd  in our photo field.


എല്ലാവരെയും ഒഴിവാക്കി ഞങ്ങള്ഫോട്ടോ എടുക്കാന്തുടങ്ങിയപ്പോള്അതാ മുന്നില്ഒരു സായിപ്പും മദാമ്മയുംഅയാള്ക്ക് അവളേം കെട്ടിപ്പിടിച്ച് അവിടെ നിന്ന്ഒരു ഫോട്ടോ എടുക്കണം. കയ്യില്നല്ല വിലകൂടിയ ക്യാമറ ഉണ്ട്. പക്ഷെ അവര്പരസ്പരം കെട്ടിപ്പിടിച്ച് നിന്നാല്പിന്നെ ആര് ഫോട്ടോ എടുക്കും? . അവസാനം ഞാന് ഉദ്യമം തികച്ചും സന്തോഷത്തോടെ, അതിലുപരി രാജ്യസ്നേഹത്തോടെ ഏറ്റെടുത്തുഅവര് രണ്ടുപേരും വിമാനോം പിടിച്ച് ഇന്ത്യയില്‍ വന്ന് താജ് മഹലിനു മുന്നില്നിന്ന്ഒന്ന് കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാന്പറ്റിയില്ല എന്നുപറഞ്ഞാല്അത് നമ്മള്ഇന്ത്യക്കാര്ക്ക് അല്ലെ മാനക്കേട്‌. ഒട്ടും വൈകിച്ചില്ലസായിപ്പിന്റെ കയ്യില്നിന്ന് Canon EOS ഉം വാങ്ങി ഞാന്റെഡി ആയി. നേരത്തെ പറഞ്ഞ പ്രത്യേക സ്ഥലത്ത് സായിപ്പ് സ്വന്തം ഭാര്യയേയും ( ഭാര്യ ആണോ എന്ന്ചോദിച്ചാല്ഞാന്എന്ത് പറയാനാ ? ചിലപ്പോള്ഭാര്യ ആകാന്പോകുന്നവളോ അങ്ങനെ വല്ലതോ ആയിരിക്കും.) കെട്ടിപ്പിടിച്ച് നിന്നുആഹാ കാണാന്എന്ത് രസം..!   അവര്രണ്ടുപേരും പുഞ്ചിരി തൂകി. എന്റെ കയ്യില്ഇരുന്ന Canon EOS രണ്ടുവട്ടം കണ്ണുചിമ്മി. നല്ല ഉഗ്രന്സ്നാപ്ക്യാമറ തിരികെ വാങ്ങിയപ്പൊ സായിപ്പ് എന്നോട് ആംഗലേയ ഭാഷയില്നന്ദിയും പറഞ്ഞുഞാന്സായിപ്പിനോട് പറഞ്ഞു " It was really good . It will be a wonderfull snap in your life "
സായിപ്പ് തിരികെ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. അവസാനം ഞങ്ങളും അവിടെ നിന്ന്ഓരോ സിംഗിള്ഫോട്ടോയും എടുത്തു.


Sunil in front of the Great TAJ MAHAL

Sudheesh & Sunil


Sunil


ഞങ്ങള്ഞങ്ങളുടെ യജ്ഞം തുടര്ന്നുമുന്നോട്ട് നടന്നു. മഹല്നിലകൊള്ളുന്ന സ്ഥലത്തിന് വലത് വശത്ത് കൂടി ആണ് മഹലിലേക്ക്  പ്രവേശനംചെരുപ്പോ ഷൂവോ ധരിച്ച് മഹലിലേക്ക് പ്രവേശിക്കാന്അനുവാദമില്ല. വലതു ഭാഗത്തുള്ള ചെടികള്നിറഞ്ഞ സ്ഥലത്ത് ഷൂ അഴിച്ച് വച്ച് ഞങ്ങള്മഹലിനു വലതു ഭാഗത്തൂടെ മുകളിലേക്ക് കയറി. മഹലിനു വലതുഭാഗത്തായി ചെങ്കല്നിറത്തില്മറ്റൊരു കോട്ടയും ഉണ്ട്. അവിടെ നിന്നും ഞങ്ങള്ചിത്രങ്ങള്എടുത്തു.


Sunil


Arts In The Great TAJ MAHAL



മഹലിനെ ചുറ്റി വേണം അകത്തേക്കുള്ള പ്രവേശന കവാടത്തില്എത്താന്‍. മഹലിനു പുറകിലായി യമുനാ നദി പല നിറത്തില്ഒഴുകുന്നുമാലിന്യ മുക്തമെന്ന്അര്ഥം.


River Yamuna in background


മഹലിനു ഇടതുവശത്തായി, വലതുഭാഗത്ത് ഉള്ളതുപോലെ ഒരു കോട്ട ഉണ്ട്. അതിന്റെ മുന്നിലൂടെ നടന്ന്ഞങ്ങള്മഹലിന്‍റെ അകത്തേക്ക് ഉള്ള പ്രധാന കവാടത്തില്‍ എത്തി. അപ്പോഴേക്കും സമയം 10 : 50 ആയി. അന്തരീക്ഷ താപനില കൂടിക്കൂടി വന്നു. ശരീരം ആസകലം വെള്ളം കോരി ഒഴിച്ചത് പോലെ വിയര്‍പ്പ്. ക്യൂവിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു. രണ്ടു നിമിഷം ക്യൂ നിശ്ചലമായി. ഞാന്‍ മൊബൈല്‍ എടുത്ത് അമ്മയെ വിളിച്ചു. ഇപ്പൊ ഞാന്‍ താജ് മഹലില്‍ ആണെന്ന്‍ അറിയിച്ചു. ഇവിടെ ഇപ്പൊ നല്ല വെയില്‍ ഉണ്ടെന്നും പറഞ്ഞു.
 ആവശ്യത്തിനു വെള്ളം കുടിക്കണമെന്ന്‍ അമ്മ ഓര്മ്മിപ്പിച്ചുക്യൂ പിന്നെയും  മുന്നോട്ട് നീങ്ങി.ഞങ്ങള്‍ മഹലിന് അകത്ത് എത്തി
ഞാന്‍ പിന്നെയും മൊബൈല്‍ എടുത്ത് സുഹൃത്തായ ബെന്നിയെ വിളിച്ചു.
താജില്‍ ആണെന്ന്‍ അറിയിച്ചുഅവന്‍ ആശ്ചര്യത്തോടെ ചോദിച്ചു,
എങ്ങനെയുണ്ട് ? അവിടെ ചെന്നാല്‍ എല്ലാര്ക്കും  പ്രണയം തോന്നും എന്ന്പറയുന്നുണ്ടല്ലോ, സത്യമാണോ ?"
ഞാന്പറഞ്ഞു " വന്നു കയറി 10 മിനിറ്റ് നന്നായി പ്രണയം പോലെ എന്തൊക്കെയോ തോന്നി. പക്ഷെ ഇപ്പോള്‍  അസഹ്യമായ ചൂടില്പ്രണയം പോയിട്ട് ഒരു വികാരം പോലും തോന്നുന്നില്ല ”.
മഹലിനുള്ളില്‍ അതാ ചെറിയ ചുറ്റുമതില്‍ പോലെ ഭംഗിയായി പണി കഴിപ്പിച്ച ഒരു നിര്‍മ്മിതി. അതിനുള്ളില്‍ 2  ശവകുടീരങ്ങള്‍. അതെന്താ അവിടെ 2 ശവകുടീരങ്ങള്‍ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. എന്തായാലും ചിത്രങ്ങള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തി.


Inside TAJ


Holy Messages

Unbelievable marble art inside TAJ 

Tomb Inside TAJ



Legendary of indian ART

Flowers and colors

Sweating like anything.....


Arts on marble



വിദേശികളോടൊപ്പം വന്നിട്ടുള്ള  tourist guide കള്‍ അവര്‍ക്ക് ഓരോന്നും വിശദീകരിച്ച് കൊടുക്കുന്നുണ്ട്.
മഹലിനകത്ത് അനേകം കൊത്തുപണികള്‍. എല്ലാം മാര്‍ബിളില്‍ തന്നെ. പൂക്കള്‍, ചിത്രങ്ങള്‍, അടയാളങ്ങള്‍, അറബിയോ ഉര്‍ദുവോ , ഏതോ ഒരു ഭാഷയില്‍ അനേകം എഴുത്തുക്കള്‍. ഞങ്ങള്‍ ആ ശവകുടീരം വലം വച്ച് നടന്നു.  ശവകുടീരം നിലകൊള്ളുന്ന സ്ഥലത്തിനു ചുറ്റുമായി മഹലിനു ഉള്ളിലേക്ക്തന്നെ കുറച്ച് വഴികള്‍. ഞങ്ങള്‍ അതിലൂടെ പ്രവേശിച്ച് മഹലിനു ഉള്വശം ഏറെക്കുറെ കണ്ടു. ചെറിയ ചില്ലുകള്‍ വച്ച്  മാര്ബിളുകള്ക്ക് ഇടയില്അലങ്കരിച്ചിരിക്കുന്നു . കണ്ണിനു കുളിര്മയേകുന്ന കാഴ്ച്ച. വെണ്ണക്കല്ലുമാത്രം ഉപയോഗിച്ചിരിക്കുന്നതിനാല്എല്ലായിടവും വെട്ടിത്തിളങ്ങുന്നു. കൊത്തുപണി ചെയ്തിരിക്കുന്നിടങ്ങളില്വിവിധ വര്ണ്ണങ്ങളില്പൂക്കളുടെ രൂപങ്ങള്പതിപ്പിച്ചിരിക്കുന്നുചുവപ്പ് , പച്ച , എന്നീ വര്ണ്ണങ്ങള്ആണു കൂടുതലും. ഞങ്ങള്മഹലിനു പുറത്ത് ഇറങ്ങി.


Exit From The Mahal


Beauty of TAJ


In a Special Angle


View from the Taj Balcony 



മഹലിനു മുന്നിലുള്ള balcony പോലുള്ള സ്ഥലത്തേക്ക് വന്നു. അവിടെ നിന്ന് നോക്കിയാല്താജിലേക്ക് വരുന്ന tourist കളെ കാണാം. താഴേക്ക് നോക്കിയപ്പോള്ഒരു കാര്യം ശ്രദ്ധയില്പ്പെട്ടുമുകളില്നിന്ന് വെള്ളം ഒഴുകി പോകാന്മാര്ബിള്കൊണ്ടുതന്നെ പകുതി കട്ട്ചെയ്ത പൈപ്പിന്റെ ആകൃതിയില്ഒരു നിര്മ്മിതി. ഞാന്അത്ഭുതപ്പെട്ടു. അത്രയും നേര്ത്ത്‌, വളഞ്ഞ shape - ല്‍ മാര്ബിളില്ഒരു ഓവ്  പണിയുക.  അതും വര്ഷങ്ങള്ക്ക് മുന്പ് , അത്  അത്ര നിസ്സാര കാര്യമായി എനിക്ക് തോന്നിയില്ല. ഞാന്അതിന്റെ ഒരു ഫോട്ടോ എടുക്കാനും മറന്നില്ല.


Old Civil Engineering 



ഞങ്ങള്അവിടെനിന്നും താഴേക്ക് ഇറങ്ങി. പൂന്തോട്ടത്തിനു വലതു വശം ചേര്ന്ന് നിര്മ്മിച്ചിട്ടുള്ള നടപ്പാതയിലൂടെ ഞങ്ങള്പുറത്തേക്ക് നടന്നു. ഒപ്പം വന്ന മറ്റു സുഹൃത്തുക്കളെയും തേടിപ്പിടിച്ച് ഞങ്ങള്താജിനു പുറത്തേക്ക് നീങ്ങി.
ഞാന്മനസ്സില്കരുതി, ഒരിക്കല്കൂടി ഇവിടം സന്ദര്ശിക്കണം, അപ്പോള്കൂടെ ഒരു കാമുകി കൂടെ ഉണ്ടെങ്കില്ബെസ്റ്റ്...! കാരണം താജ് നിറയെ കാമുകീ കാമുകന്മാര്ആണ്അതു കണ്ട് കൊതിയായിട്ടാ എന്റെ വ്യാമോഹം.
പ്രധാന കവാടം കടന്ന് ഞങ്ങള്റോഡിലേക്ക് ഇറങ്ങി. അപ്പോഴും നിലക്കാത്ത ടൂറിസ്റ്റ്കളുടെ പ്രവാഹം നട്ടുച്ച നേരത്തും താജിലേക്ക് ഒഴുകുന്നത് കണ്ടപ്പോള്ഒരു കാര്യം ഉറപ്പായി, വെറുതെയല്ല ഇത് ലോകാത്ഭുതങ്ങളില്ഒന്നായത്. ചൂട് ഏകദേശം 40 ഡിഗ്രി കടന്നിട്ടും താജ് സന്ദര്ശകരുടെ എണ്ണത്തിന് യാതൊരു കുറവും ഇല്ല .
താജില്‍ നിന്ന്നേരെ  ഞങ്ങള്ആഗ്ര കോട്ടയിലേക്കും (Agra Fort ) അവിടെ നിന്ന് ആഗ്ര റെയില്വേ സ്റ്റേഷന്ലേക്കും (Agra Cantt) യാത്രയായി. രാത്രി 10 മണിയോടെ റൂമില്തിരിച്ചെത്തി.
"താജ് സന്ദര്ശനം ജീവിതത്തിലെ ഒരു അവിസ്മരണീയ മുഹൂര്ത്തം . അങ്ങിനെ ഒരു അവസരം സിദ്ധിച്ചതിന് ഞാന്ദൈവത്തോട് നന്ദി പറയുന്നു... "





സുനില്‍ ദേവദാസ് 


അനുബന്ധം : ചിത്രങ്ങള്‍ :


THE TAJ MAHAL



In Agra Fort


-ശുഭം-